കാറ്ററിംഗ് സര്‍വീസിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം ; എംഡിഎംഎയുമായി ഉടമ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂരില്‍ എംഎഡിഎംഎയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍. നാട്ടിക ബീച്ച്‌ സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി പിടികൂടിയ വലപ്പാട് സ്വദേശികളായ അനസ്, സാലിഹ് എന്നിവരില്‍ നിന്നാണ് ഷാനവാസിനെക്കുറിച്ച്‌ വിവരം ലഭിച്ചത്.

ഷാനവാസാണ് മയക്കുമരുന്ന് നല്‍കിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാനവാസിനെ രണ്ട് പാക്കറ്റ് എംഡിഎംഎയുമായി വീട്ടുപരിസരത്ത് നിന്ന് പിടികൂടിയത്. അരയില്‍ പ്രത്യേകം കെട്ടിയിരുന്ന തുണി ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് പാക്കറ്റ്.

നാട്ടിക ബീച്ചില്‍ ക്യൂ ടെന്‍ എന്ന പേരില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്നയാളാണ് ഷാനവാസ്. ഇയാള്‍ ക്യാറ്ററിങ് സര്‍വീസിന്‍റെ  മറവില്‍ ബാഗ്ലൂരില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് നാട്ടില്‍ രഹസ്യമായി വില്‍പ്പന നടത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് ടീമും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷാനവാസിനെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...