ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നെഹ്രു യുവകേന്ദ്ര മുൻ ജീവനക്കാരനെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. അമല നഗറിൽ പറപ്പുള്ളി വീട്ടിൽ ജോസി(65)നെയാണ് ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2014, 2015 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെത്തുടർന്ന് പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ് കുമാർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...