മറയൂരില്‍ മയക്കുമരുന്ന് സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മറയൂര്‍ : മൊറയൂരില്‍ മയക്കുമരുന്ന് ശേഖരവുമായി സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയില്‍. മറയൂര്‍ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്‌മാന്‍ (56), ഭാര്യ സീനത്ത് എന്നിവരാണ് അറസ്റ്റിലായത്. 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

ഉത്തരമേഖല എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും മലപ്പുറം എന്‍ഫോസ്മെന്റ് സ്‌ക്വാഡും മലപ്പുറം എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണിതെന്ന് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പറഞ്ഞു. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച്‌ പുതുതലമുറ മയക്കുമരുന്നുകളും ഇവര്‍ വന്‍തോതില്‍ വില്‍പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഉബൈദുല്ലയുടെ സ്കൂട്ടറില്‍നിന്നും അബ്ദുറഹിമാന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...