മങ്കിപോക്‌സിനെ തുടര്‍ന്ന് യുവാവിന്റെ മരണം : അടുത്തിടപഴകിയവരും വീട്ടുകാരും ക്വാറന്റൈനില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ദുബായില്‍ നിന്നെത്തിയ കുരഞ്ഞിയൂര്‍ സ്വദേശി മങ്കിപോക്‌സിനെ തുടര്‍ന്ന് മരിച്ച സംഭവം, യുവാവിനെ എയര്‍പോര്‍ട്ടില്‍നിന്നും കൂട്ടികൊണ്ടു വന്നവരും യുവാവിനോടൊപ്പം ഫുട്‌ബോള്‍ കളിച്ചവരും യുവാവിന്റെ വീട്ടുകാരും ക്വാറൈന്റനില്‍ പോകണം. പുന്നയൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ്, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ദുബായില്‍ നിന്നെത്തിയ ചാവക്കാട് കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിനെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 29നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30ന് യുവാവ് മരിച്ചു.

പ്രദേശം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി കോണ്ടാക്‌ട് ലിസ്റ്റ് തയാറാക്കി വരികയാണെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. കൂടാതെ ഇന്ന് രാവിലെ 10ന് എടക്കഴിയൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ആശാ, ആര്‍.ആര്‍.ടി. പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പ്രദേശത്തെ ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരാനും തീരുമാനിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങളും മുന്‍കരുതലുകളും അടങ്ങിയ ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, ഡി.എം.ഒയുടെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.കെ രാജു, ഡോ.കെ.കാവ്യ, ഡോ.സംഗീത, മെഡിക്കല്‍ കോളജില്‍നിന്നുള്ള കമ്യൂണിറ്റി മെഡിസിന്‍ അസോ.പ്രഫ.ഡോ.രജനി ജോസ്, മൈക്രോബയോളജി വിഭാഗം ഡോ.നിസാമുജ്ജീന്‍, പുന്നയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുജിത് സുരേന്ദ്രന്‍, പുന്നയൂര്‍ എച്ച്‌.ഐ. കെ.ടി. ഹരിദാസ് പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...