മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. മൂവരോടും അടുത്ത് മൂന്ന് ദിവസങ്ങളിലായി ഹാജരാകാന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ ഫോണിലെ വാട്സ് ആപ് മെസേജുകളുടെ അടിസ്ഥാനത്തിലാണ് കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തത്.
കരിഷ്മയുടെ ഫോണ്‍ പരിശോധനയില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സിക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപിക പദുക്കോണ്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയും സഹോദരന്‍ ശൗവിക് ചക്രബര്‍ത്തിയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.