ഐസിയുവിലേക്കുള്ള വൈദ്യതി നിലച്ചു ; ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചു ; ദാരുണ സംഭവം തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈധ്യുതി നിലച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ രണ്ട് രോഗികള്‍ മരിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗികള്‍ക്കാണ് ദാരുണ മരണം സംഭവിച്ചത്. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. തിരുപ്പൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം.

വൈദ്യതി നിലച്ചതോടെ ഓക്‌സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചില്ലെന്നാണ് മരിച്ച രോഗികളുടെ ബന്ധുക്കളുടെ ആരോപണം. ഇതിനെതുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തില്‍ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

വൈദ്യുതി നിലച്ചതോടെ ഐസിയുവിലേക്കുള്ള കണക്ഷന്‍ കട്ടാവുകയും ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാതാവുകയുമായിരുന്നു. ഇതേതുടര്‍ന്ന് രണ്ട് രോഗികള്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....