മയക്കുമരുന്ന്​ കേസില്‍ ബോളിവുഡ്​ നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മയക്കുമരുന്ന്​ കേസില്‍ ബോളിവുഡ്​ നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സുശാന്ത്​ സിങ്​ രജ്​പുത്തിന്റെ മരണത്തിലെ മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ്​ ചോദ്യം ചെയ്യല്‍. മൂവരോടും അടുത്ത്​ മൂന്ന്​ ദിവസങ്ങളിലായി ഹാജരാകാന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്​.

ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്​മ പ്രകാശിനെ കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്​തിരുന്നു. നേരത്തെ അറസ്​റ്റിലായ റിയ ചക്രബര്‍ത്തിയുടെ ഫോണിലെ വാട്​സ്​ ആപ്​ മെസേജുകളുടെ അടിസ്ഥാനത്തിലാണ്​ കരിഷ്​മ പ്രകാശിനെ ചോദ്യം ചെയ്​തത്​.

കരിഷ്​മയുടെ ഫോണ്‍ പരിശോധനയില്‍ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട ​കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സിക്ക്​ ലഭിച്ചുവെന്നാണ്​ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ്​ ദീപിക പദുക്കോണ്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത്​​. സുശാന്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയും സഹോദരന്‍ ശൗവിക്​ ചക്രബര്‍ത്തിയും നേരത്തെ തന്നെ അറസ്​റ്റിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....