പാരിപ്പള്ളി : വിപണിയില്‍ ഒരു ലക്ഷത്തോളം വിലയുള്ള മയക്കുമരുന്നുമായി നാലുപേരെ പാരിപ്പള്ളി പോലീസ് പിടികൂടി. കോട്ടക്കേറം ശ്രീഹരിയില്‍ വിഷ്ണു എന്ന അഭിലാഷ് (22), പുത്തന്‍കുളം രാഹുല്‍ വിഹാറില്‍ മുന്ന എന്ന രോഹിന്‍ (22), പാമ്പുറം എസ്.എസ് ഭവനില്‍ സുമേഷ് (24), പൂതക്കുളം പ്രസന്ന ഭവനില്‍ അനീഷ് (27) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 31 ഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നാണ് അഭിലാഷിന്റെ വീട്ടില്‍ നിന്ന് പോലീസ് റെയ്ഡ് നടത്തി കണ്ടെടുത്തത്.
വിപണിയില്‍ ഒരു ലക്ഷത്തോളം വിലയുള്ള മയക്കുമരുന്നുമായി നാലുപേരെ പാരിപ്പള്ളി പോലീസ് പിടികൂടി
RECENT NEWS
Advertisment