ശബരിമല ശ്രീകോവിലിനുള്ളിലെ ചോര്‍ച്ച ; അടിയന്തിര ജോലികള്‍ നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ശ്രീകോവിലിനുള്ളിലുണ്ടായ ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നും അതിനായുള്ള അടിയന്തിര ജോലികള്‍ നാളെ ആരംഭിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍ പറഞ്ഞു. ശ്രീകോവിലിനുള്ളില്‍ സ്വര്‍ണ്ണ പാളികള്‍ സ്ഥാപിച്ചപ്പോള്‍ ഇതിന് മുന്‍പ് ഉണ്ടായിരുന്ന പലകയില്‍ ഉപയോഗിച്ചിരുന്ന ആണികള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ദ്വാരം അടച്ചിരുന്നില്ല. ഇതാണ് പ്രശ്നത്തിനു കാരണമായത്. മാത്രമല്ല സ്വര്‍ണ്ണ പാളികളുടെ വിടവ് നികത്താന്‍ ഉപയോഗിച്ച സില്‍ക്കോണിന്റെ ശേഷി നഷ്ടപ്പെട്ടതും ചോര്‍ച്ചയ്ക്ക് കാരണമായിരിക്കാം എന്നും പ്രസിഡന്റ് പറഞ്ഞു.

ശ്രീകോവിലിന് മുന്നിലെ കോടിക്കഴുക്കോലിന്‍റെ ഭാഗത്താണ് ചെറിയരീതിയിലുള്ള ചോര്‍ച്ച കണ്ടെത്തിയത്. എന്നാല്‍, ഭിത്തിയില്‍ നനവ് ഉണ്ടായത് വലിയ ചോര്‍ച്ച എന്ന നിലയില്‍ പ്രചരിക്കുകയായിരുന്നു. ശ്രീകോവിലിനുള്ളില്‍ സ്വര്‍ണപാളികളില്‍ കേടുപാടുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തിയാലും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും അനന്തഗോപന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...