ലഹരി വിതരണക്കാരെ തടയണം ; സ്‌കൂള്‍ പരിസരങ്ങളില്‍ എക്സൈസ് പട്രോളിങ് ശക്തമാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലഹരി വിതരണക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നതു തടയാന്‍ വിദ്യാലയങ്ങള്‍ക്കു സമീപം എക്സൈസ് പട്രോളിങ് ശക്തമാക്കും. സ്‌കൂള്‍ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ലഹരിക്കച്ചവടവുമായി ബന്ധമുള്ളവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ എന്നതും പരിശോധിക്കും. അധ്യയന വര്‍ഷത്തിലുടനീളം നിരീക്ഷണം തുടരാന്‍ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തി.

പോലീസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വാഹന പരിശോധനയും നടത്തും. 5440 സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിലും 847 സെന്‍ട്രല്‍ സിലബസ് സ്‌കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനിടെ ലഹരിവിരുദ്ധ കൗണ്‍സിലിങ്ങില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിംഹാന്‍സ് മുഖേന പരിശീലനം നല്‍കി. ‘നേര്‍വഴി’ പദ്ധതിയിലൂടെ 180 വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....