ലഹരിമുക്ത യുവത, സമരസജ്ജ കേരളം – പ്രചാരണ പരിപാടിയുമായി കേരള യൂത്ത് ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിമുക്ത യുവത, സമര സജ്ജ കേരളം എന്നീ മുദ്രാവാക്യം ഉയർത്തി കേരള യൂത്ത് ഫ്രണ്ട്(എം)പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ലഹരി വിമുക്ത ജാഗ്രത സദസ്സ് കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ എൻ എം രാജു ഉദ്ഘാടനം ചെയ്തു.  യുവാക്കളിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ അപകടത്തിലേക്ക് സമൂഹം പോകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. ലഹരി എന്ന വന്‍ വിപത്തിനെതിരെ കേരളത്തിലെ യുവജനതയെ അണിനിരത്തി പ്രതിരോധിക്കുവാൻ വേണ്ട നടപടികൾ കേരള യൂത്ത് ഫ്രണ്ട്(എം)ന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ പറഞ്ഞു. ലഹരിക്കെതിരെ ജാതിമത വ്യത്യാസമില്ലാതെ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് യൂത്ത് ഫ്രണ്ട്(എം)നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദീപക് മാമൻ മത്തായി, ജോജി പി തോമസ്, റിന്റോ തോപ്പിൽ, നെബു തങ്ങളത്തിൽ, ഹാൻലി ജോൺ, തോമസ് കോശി, ടോം ആയല്ലൂർ, കരുൺ സക്കറിയ, കേരളാ കോൺഗ്രസ്‌(എം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വര്‍ഗീസ് പേരയിൽ, കുര്യൻ മടക്കൽ, ജോൺ വി തോമസ്, ബോബി കാക്കനാപള്ളിൽ, ജോമോൻ ജോസ്, ആകാശ്, നിതിൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...