ലഹരി സംഘത്തിന് പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകൻ

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍: ലഹരിക്ക് അടിമയായ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ തല തല്ലിപ്പൊളിച്ച്‌ കാമുകന്‍.കന്യാകുമാരി കുളച്ചലില്‍ പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് ഉണ്ടായ ആക്രമണം കഞ്ചാവ് ഉപയോഗത്തിന്റെ തുടര്‍ച്ചയാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുളച്ചലിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന നാഗര്‍കോവില്‍ സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ലഹരിയുടെ മറവില്‍ നടന്ന ലൈംഗിക ചൂഷണത്തെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്.

കാമുകനായ അജിനാണ് ആക്രമിച്ചത് എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അജിന്റെ അമ്മയെ വിളിച്ച്‌ മറ്റൊരു പെണ്‍കുട്ടി ആക്രമണത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുവാക്കള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ എത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗമായിരുന്നു ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി. ലഹരിക്കടിമകളാക്കി ഈ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തുകയാണ് ഇവരുടെ പതിവ്.

കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ രണ്ട് യുവാക്കള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതറിഞ്ഞെത്തിയ കാമുകനായ അജിന്‍ യുവാക്കളെ തല്ലിയോടിക്കുകയും തടസ്സം നിന്ന കാമുകിയുടെ തലയടിച്ച്‌ പൊട്ടിക്കുകയുമായിരുന്നു. ലൈംഗികചൂഷണം നടത്താന്‍ ശ്രമിച്ചവരെയാണ് താന്‍ തല്ലിയോടിച്ചതെന്നാണ് അജിന്റെ മൊഴി.

അജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭ നിരോധന ഉറകളും കഞ്ചാവും ഇവിടെ നിന്ന് കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ ലഹരി സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...