ചിലവ് കൂടിയാലും റിട്ടേണ്‍ സമര്‍പ്പിക്കണം ; അടിച്ചു പൊളിക്കുന്നവര്‍ക്ക്‌ പണി വരുന്ന വഴിയേ…

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചിലവ് കൂടിയാലും റിട്ടേണ്‍ സമര്‍പ്പിക്കണം. ആദായ നികുതി റിട്ടേണിനെ പറ്റിയുള്ള പൊതുധാരണ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ളത് എന്നായിരുന്നു. ഇതിന് മാറ്റം വന്നത് ഈയിടെയാണ്. ഇനി മുതല്‍ വരുമാനം പരിധി കടന്നാലും ഇല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ വ്യക്തികള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഉയര്‍ന്ന ചെലവ് വരുത്തുന്നവരും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പുതിയ നിയമത്തില്‍ പറയുന്നുണ്ട്.

2019 ലെ ബജറ്റിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി സെക്ഷന്‍ 139(1) ആദായ നികുതി നിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിനൊപ്പം 2022 ല്‍ കൊണ്ടുവന്ന ഭേദ​ഗതിയാണ് വലിയ ചെലവുകള്‍ വഹിക്കുന്നവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കുന്നത്. പുതിയ നികുതി ഘടനയില്‍ പ്രായം പരിഗണിക്കാതെ നികുതിദായകര്‍ക്കുള്ള അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷമാണ്. പഴയ നികുതി ഘടനയില്‍ 60 വയസിന് താഴെയുള്ളവര്‍ക്ക് 2.5 ലക്ഷവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷവും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 5 ലക്ഷവുമാണ് വരുമാന പരിധി. എന്നാല്‍ പുതിയ നിയമങ്ങള്‍ പ്രകാരം വരുമാന പരിധി കടയ്ക്കാത്തവരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

2022 ഏപ്രില്‍ 21 ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ആദായ നികുതി ഒന്‍പതാം ഭേദഗതി റൂള്‍സ് 2022 ലാണ് പുതിയ സാഹചര്യങ്ങളെ വിശദീകരിക്കുന്നത്. ഇതുപ്രകാരം 2.5 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം നേടാത്തവരും നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ചെലവിനെ അടിസ്ഥാനമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സാഹചര്യങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

2022-23 അസസ്‌മെന്റ് വര്‍ഷം മുതല്‍ അതായത് 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ വിദേശയാത്രയ്ക്കായി സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷം രൂപ ചെലവാക്കിയൊരാള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സ്വന്തം ആവശ്യത്തിനോ മറ്റൊരാളുടെ വിദേശ യാത്രയ്ക്ക് ചെലവാക്കിയ തുകയോ 2 ലക്ഷത്തില്‍ കൂടുതല്‍ ആയാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ആകെ വൈദ്യുത ബില്‍ 1 ലക്ഷം രൂപയില്‍ കൂടുതലായാലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. വരുമാനം പരിധി കടന്നോ എന്നത് ഇവിടെ പരി​ഗണന വിഷയമല്ല. ഉയര്‍ന്ന ചെലവുള്ളവരെ നികുതി റഡാറില്‍പ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഒരു ബാങ്കിലോ ഒന്നിലധികം ബാങ്കുകളിലയോ ആയി കറന്റ് അക്കൗണ്ടില്‍ 1 കോടി രൂപയില്‍ കൂടുതല്‍ രൂപ നിക്ഷേപമുണ്ടെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് പരിഗണിക്കുക. ഒന്നോ അതിലധികമോ സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപം 50 ലക്ഷം രൂപ കടന്നാലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

ഇന്ത്യയ്ക്ക് പുറത്ത് ആസ്തി കൈകാര്യം ചെയ്യുന്നവരോ രാജ്യത്തിന് പുറത്തുള്ള ആസ്തിയുടെ ഗുണഭോക്താവോ ആണെങ്കില്‍ വരുമാനം പരിധി കടന്നില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. സാമ്പത്തിക വര്‍ഷത്തില്‍ ടിഡിഎസ്, ടിസിഎസ് ഇനത്തില്‍ 25,000 രൂപയില്‍ കൂടുതല്‍ പിടിച്ച ആളാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. മുതിര്‍ന്ന പൗരന്മാരില്‍ ടിഡിഎസ്, ടിസിഎസ് ഇനത്തില്‍ 50,000 രൂപയാണ് പരിധി. ബിസിനസിലെ വില്പന വഴി 60 ലക്ഷത്തില്‍ കൂടുതല്‍ തുക കഴിഞ്ഞ വര്‍ഷം ലഭിച്ചവരാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. പ്രൊഫഷണില്‍ നിന്നുള്ള ഗ്രോസ് റസീപ്റ്റ് 10 ലക്ഷം രൂപയുല്‍ കൂടുതല്‍ ലഭിച്ചവരും റിട്ടേണ്‍ സമര്‍പ്പിക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അക്കൗണ്ടിൽ വന്നത് ബെവ്കോയുടെ 20 ലക്ഷം , ബാങ്കിലറിയിക്കാതെ 12 ലക്ഷം വിൻവലിച്ച്...

0
ആലപ്പുഴ: ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ...

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...