വീട് അടിച്ചുതകര്‍ത്തു ; തിരുവനന്തപുരത്ത് ലഹരിമാഫിയയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിമാഫിയയുടെ ആക്രമണം. ലഹരിമാഫിയ വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചതായാണ് പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വീട്ടുടമ റഹീം (40) ന് ആക്രമണത്തില്‍ പരിക്കേറ്റു.

ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീട്ടില്‍ ആളുണ്ടോ എന്ന് ചോദിച്ച ശേഷം ഗേറ്റ് വെട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗേറ്റ് വെട്ടിപ്പൊളിക്കുന്നതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു റഹീമിനെ ആക്രമിച്ചത്. ശേഷം സംഘം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനലും സ്‌കൂട്ടറും കണ്ണില്‍ കണ്ടതെല്ലാം ഈ സംഘം നശിപ്പിച്ചു. തടയാന്‍ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ റഹീം ആശുപത്രിയില്‍ ചികിത്സ തേടി. അക്രമിസംഘത്തെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...