ഡല്‍ഹി : ലഹരിപാര്‍ട്ടി ആര്യന്‍ഖാന്റെ ജാമ്യം തള്ളി. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് 24 കാരനായ ആര്യന്‍ ഖാന്‍. ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനടക്കം 16 പേരെയാണ് എന്‍.സി.ബി അന്ന് അറസ്റ്റ് ചെയ്തത്.
മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിന്നീട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍.സി.ബി വാദിച്ചത്. ഇതോടെയാണ് നേരത്തെ ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്‍റെ സുഹൃത്തുക്കളായ അര്‍ബാസ് സേഥ് മര്‍ച്ചന്‍റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.
നേരത്തെ ജാമ്യാപേക്ഷയ്യില്‍ വാദം കേട്ട കോടതി വിധി പറയുന്നത് ദസറ അവധി കഴിഞ്ഞുള്ള ഒക്ടോബര്‍ 20 ലേക്ക് മാറ്റിയതായിരുന്നു. 14 ന് വിധി പറയാതിരുന്ന ജഡ്ജ് വി.വി പാട്ടീല്‍ 20 ന് വിധി പറയാമെന്നറിയിച്ചതായിരുന്നു. വിധി പറയുന്നത് നീട്ടിവെച്ച കോടതി നടപടിക്കെതിരെ ബോളിവുഡ് താരങ്ങളടക്കം വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ ആര്യന്‍റെ ജാമ്യാപേക്ഷയിലെ തീര്‍പ്പറിയാന്‍ ബോളിവുഡ് താരങ്ങളടക്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക് 2.45 ന് വിധി പറയാമെന്ന് രാവിലെ കോടതി അറിയിച്ചതായിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കാന്‍ തയാറായില്ല.