മൂവാറ്റു പുഴയിലും ലഹരിപാര്‍ട്ടി ; പിടിയിലായത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ നിരവധിപേര്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : മയക്കുമരുന്നുമായി പിടിയിലായ ആറംഗ സംഘം പേഴക്കാപ്പിള്ളിയിലെ വാടകമുറിയില്‍ ലഹരി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നതായി സൂചന. ചൊവ്വാഴ്ച രാത്രി എക്സൈസ് സംഘം മൂവാറ്റുപുഴ ഐ.ടി.ആര്‍ ജങ്ഷനില്‍നിന്നും പേഴക്കാപ്പിള്ളിയില്‍നിന്നും എം.ഡി.എം.എയും ഹഷീഷ് ഓയിലുമായി പിടിയിലായവരാണ് വാടകക്കെടുത്ത മുറിയില്‍ ഡ്രഗ് പാര്‍ട്ടി നടത്തിയിരുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചത്.

പേഴക്കാപ്പിള്ളിയില്‍ വാടകക്കെടുത്തിരുന്ന മുറിയിലാണ് ലഹരിമരുന്ന് ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ ഒട്ടേറെ പേര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് ഹഷീഷ് ഓയിലും എം.ഡി.എം.എയും ലഭിച്ചിരുന്നത് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നിന്നാണെന്നാണ് സൂചന. ബംഗളൂരുവില്‍നിന്നും മംഗലാപുരത്തുനിന്നുമൊക്കെ വലിയ തോതില്‍ ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കോളജുകളും ഇതര സംസ്ഥാന ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ വിതരണ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി പിടിയിലായ രണ്ടു പേരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് നാലുപേര്‍കൂടി പിടിയിലായത്. ഇവരില്‍നിന്നാണ് ഹഷീഷ് ഓയില്‍ പിടിച്ചെടുത്തത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. ലഹരിക്ക് അടിമകളായ ഇവരെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു ചികിത്സിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...