സജി ചെറിയാനെതിരെ പോലീസ് ഇന്ന് കേസെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണഘടനയെ അപമാനിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരെ പോലീസ് ഇന്ന് കേസെടുക്കും. സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. തിരുവല്ല ഡിവൈഎസ്‌ പി ടി രാജപ്പന്‍ റാവുത്തറിന്റെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക.

അതേസമയം, സജി ചെറിയാന്‍ എം എല്‍ എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. സജി ചെറിയാന്‍ എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. ഒ​രി​ക്ക​ല്‍​ ​പോ​ലും​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ക്കാ​ന്‍​ ​ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നുവെന്നും പ്ര​സം​ഗ​ത്തി​ലെ​ ​ചി​ല​ഭാ​ഗ​ങ്ങ​ള്‍​ ​അ​ട​ര്‍​ത്തി​യെ​ടു​ത്ത് ​ദു​ഷ്‌പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യാ​ണെന്നും സജി ചെറിയാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നലെയാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....