വാടകയ്ക്ക് എടുത്ത വീട്ടിൽ മയക്ക് മരുന്ന് വിൽപ്പന ; യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാക്കളെ ചേരാനല്ലൂർ പോലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഇടപ്പള്ളി നോർത്ത് പോയ്കാരോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 14.63 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചേരാനല്ലൂർ ഇടയനത്ത് മാതിരപ്പിള്ളി വീട്ടിൽ അമൽ ഷെൻസൺ (33), വടക്കേക്കര പാല്യത്തുരുത്ത് മാത്തിശ്ശേരി വീട്ടിൽ അഭിജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തുടർന്ന് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഐടി പ്രൊഫഷണലുകൾ, ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ മേഖലയിലുള്ളവർ, സിനിമാ പ്രവർത്തകർ എന്നിവർക്കാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറയുന്നു.

പ്രതികളിൽ നിന്നുംസ്ഥിരമായി ലഹരി വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്. പ്രതികളിൽ ഒരാളായ അമൽ ജോർജ് മുൻപ് രണ്ട് തവണ എംഡിഎംഎ കേസുകളിൽ പിടിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. ലഹരി എത്തിച്ച് നൽകുന്ന എറണാകുളം സ്വദേശിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...