ബെംഗലുരു : നടന്‍ ദിഗന്തിനെയും ഭാര്യ ഐന്ദ്രിയയെയും ചോദ്യം ചെയ്തതിന് പിന്നാലെ സാന്‍ഡല്‍വുഡില്‍ കൂടുതല്‍ നടീനടന്മാരെ ചോദ്യം ചെയ്യാനായി ബെംഗളൂരു പോലീസ്. അറസ്റ്റിലായ വിരേന്‍ ഖന്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കൂടുതല്‍ നടീനടന്മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. നിശാപാര്‍ട്ടികളിലും മറ്റും മയക്കുമരുന്ന് വിതരണം ചെയ്യാന്‍ ഇവരെ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചോദ്യം ചെയ്യും.
വിഐപികള്‍, സെലിബ്രിട്ടികള്‍, യുവ സിനിമാതാരങ്ങള്‍ എന്നിവര്‍ക്കെല്ലാം മയക്കുമരുന്ന് പാര്‍ട്ടികളിലേക്ക് ക്ഷണിച്ചു കൊണ്ട് മെസേജുകള്‍ അയയ്ക്കുമായിരുന്നു എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള മറ്റ് ചിലരുടെ വിവരങ്ങള്‍ കൂടി നല്‍കിയിട്ടുണ്ട്. നോട്ടീസ് അയച്ചവരില്‍ സീനിയറായ നടന്മാരും ഉണ്ടെന്നും അവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം വന്നിരിക്കുന്നത്.
2017 ലും മയക്കുമരുന്ന് കേസില്‍ രണ്ടു നടന്മാരെ പിടിച്ചിരുന്നെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തില്‍ നടപടിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഒരാള്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാകുകയും ചെറിയ പരിക്കുകള്‍ പറ്റുകയും ചെയ്തിരുന്നു. ഈ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഈ പാര്‍ട്ടിയിലേക്ക് നടന്‍ സഹോദരനെ കൂടി കൊണ്ടു വന്നിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. എന്തായാലും കന്നഡ സിനിമാവേദിയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
അതേസമയം നടീനടന്മാര്‍ക്ക് പുറമേ ചില വമ്പന്‍ രാഷ്ട്രീയക്കാരുടെ മക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസിലെ പ്രധാന പ്രതി രവിശങ്കര്‍ ഇത്തരക്കാരായ ചിലരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്. ബാങ്ക്കാര്‍ഡ് ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്നവരാണ് ഇവരെന്നും പോലീസ് പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട നടി സഞ്ജന ഗല്‍റാണി കൊതുക കടിയും കൊണ്ട് ഇപ്പോള്‍ കഴിയുകയാണ്. കൊതുക് മൂലം ബുധനാഴ്ച ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇവര്‍ ഒരു കൊതുകുവല ആവശ്യപ്പെട്ടെങ്കിലും സെല്ലില്‍ അത്തരം സൗകര്യങ്ങള്‍ അനുവദിക്കാനാകില്ലെന്നായിരുന്നു കിട്ടിയ മറുപടി.
നടി രാഗിണി ദ്വിവേദിക്കൊപ്പമായിരുന്നു സഞ്ജനയെയും ഇട്ടിരിക്കുന്നത്. രാഗിണി സെല്ലിനുള്ളില്‍ വായനയുടെ തിരക്കിലാണ്. സിസിബിയുടെ അന്വേഷണത്തോട് സഹകരിക്കും എന്നാണ് ബുധനാഴ്ച ഐന്ദ്രിയ റായി വ്യക്തമാക്കിയത്. തങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ പുറത്തു വിടരുതെന്ന് നടി പോലീസിനോട് അഭ്യര്‍ത്ഥിച്ചു. സിസിബി ഉദ്യോഗസ്ഥരുടെ ചോദ്യത്തില്‍ അവര്‍ ചോദിച്ചതിനെല്ലാം മറുപടി നല്‍കിയതായും പറഞ്ഞു.
ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഇനിയും ഹാജരാകുമെന്ന് നടപി പറഞ്ഞു.
ഷൂട്ടിംഗിനിടയില്‍ പറ്റിയ പരിക്കേറ്റു കാഴ്ച പോയെന്നും അതിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നുമാണ് ഐന്ദ്രിയയുടെ ഭര്‍ത്താവ് ദിഗാന്ത് നല്‍കിയിരിക്കുന്ന മൊഴി. ഐന്ദ്രിയ ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ചതും രാഗിണി ദ്വിവേദിയും സഞ്ജനാ ഗല്‍റാണിയും ഉള്‍പ്പെട്ട മയക്കുമരുന്ന് പാര്‍ട്ടിയില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പോലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. രാഗിണിക്ക് ലഹരിമരുന്ന് വിറ്റതായും അറസ്റ്റിലായ സെനഗല്‍ പൗരന്‍ പറഞ്ഞു.