കാറില്‍ കടത്തിയ ലഹരി ഗുളികകള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : കാറില്‍ കടത്തിയ ലഹരി ഗുളികകള്‍ പിടികൂടി. കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ ആഡംബര കാറില്‍ കടത്തുകയായിരുന്ന അതീവ മാരകമായ ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. താണ ഗവ.ആയുര്‍വേദ ആശുപത്രിക്കടുത്തു താമസിക്കുന്ന സി.ഹാഷിഫ് (41) പിടിയിലായത്. കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ക്രിസ്തുമസ് – പുതുവത്സര ഡി.ജെ പാര്‍ട്ടിക്കായി ലഹരി ഗുളികകള്‍കടത്തിയത്‌. കിളിയന്തറ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് ഇയാളില്‍ നിന്നും 400 ട്രമഡോള്‍ ഗുളികകള്‍ (137.2 ഗ്രാം) പിടിച്ചെടുത്തു.

ഗുളികകള്‍ കടത്തിക്കൊണ്ടു വന്ന ഹുണ്ടായ് ക്രെറ്റ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവ്ര വേദനസംഹാരിയായ ഈ ഗുളിക ഡോക്ടറുടെ അനുമതി ഇല്ലാതെ ഉപയോഗിച്ചാല്‍ കടുത്ത ആസക്തിയും, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ, മരണത്തിനോ കാരണമാകാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വരുന്ന ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കണ്ണുര്‍ നഗരത്തില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ക്കും ക്യാംപസു കളിലും യുവാക്കള്‍ക്കിടയിലും വിതരണം ചെയ്യുന്നതിന്നായി എത്തിച്ചതാണിതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഷാജി, പ്രിവന്റീവ് ഓഫീസര്‍ ടി.കെ വിനോദന്‍, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ഒ.നിസാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മധു പുത്തന്‍ പറമ്പില്‍, കെ.രമീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...