ചില വിഷയങ്ങളില്‍ രാഷ്ട്രീയവ്യത്യാസം മാറ്റിവെക്കണമെന്ന് തരൂര്‍ ; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളർച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കെ – റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടാണ് തരൂർ ഇത്തരത്തിൽ പ്രതികരണം നടത്തിയത്. കെ – റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ രൂക്ഷ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഫെയ്സ്ബുക്കിൽ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിന്റെ വികസനം സംബന്ധിച്ച് ആസ്വാദ്യകരമായി ചർച്ച നടത്തി. ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് വളർച്ചയിൽ മുന്നേറേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നമ്മുടെ യുവജനങ്ങൾ അവസരങ്ങൾ അർഹിക്കുന്നുവെന്നും തരൂർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാൻഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി തുറന്നടിച്ചു. ഒരു കോൺഗ്രസുകാരനാണെങ്കിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കിൽ അടിസ്ഥാനപരമായി തരൂർ ഒരു കോൺഗ്രസുകാരനാണ്. അദ്ദേഹത്തിന് കോൺഗ്രസ് തത്വങ്ങൾ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികൾക്ക് പോലും സിൽവർ ലൈനിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാം. ഉത്തരവാദിത്തപ്പെട്ട ഒരുമനുഷ്യൻ, ഗവേഷണ ബുദ്ധിയോടെ എല്ലാകാര്യങ്ങളും വിലയിരുത്തുന്ന ഒരാൾ അതിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...