ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്ത് ; നിർണായക കണ്ടെത്തലുമായി എൻഐഎ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ. ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങൾ വഴിയുള്ള ലഹരിക്കടത്തിന് പിന്നിൽ ഒരേ സംഘമെന്നാണ് വിവരം. മുന്ദ്ര കേസ് അന്വേഷിക്കുന്ന എൻഐഎ ടീം കൊച്ചി യൂണിറ്റിൽ നിന്ന് വിവരങ്ങൾ തേടി.

ഇന്ത്യൻ മഹാസമുദ്രം വഴി അഫ്ഗാൻ ശ്രീലങ്ക ലഹരിപാത പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പലപ്പോഴായി ഈ പാത വഴി കടത്തി. അടുത്തിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങളിൽ പിടികൂടിയതടക്കം ലഹരിക്കടത്തിൽ ഒരേ സംഘമാണ് പ്രവർത്തിക്കുന്നതെന്നും എൻഐഎ കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുന്ദ്ര കേസ് അന്വേഷിക്കുന്ന എൻഐഎ ടീം കൊച്ചി യൂണിറ്റിൽ നിന്നും വിവരങ്ങൾ തേടി.

ലഹരിക്കടത്ത് കേസിൽ പാക് പൗരൻ ഹാജി സലിം സംഘത്തെയും എൽടിടിഇ സ്ലീപ്പർ സെല്ലുകളെയുമാണ് പ്രധാനമായും സംശയിക്കുന്നത്. മുന്ദ്ര കേസിൽ അറസ്റ്റിലായ തമിഴ് ദമ്പതികളുടെ എൽടിടിഇ ബന്ധം പരിശോധിക്കാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ട്. കേസിലെ വിദേശ ബന്ധവും ഭീകരവാദ സാന്നിദ്ധ്യവും കണക്കിലെടുത്ത് ഗൗരവകരമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. അന്വേഷണത്തിൽ ഡിആർഐ, എൻസിബി, ഐബി, റോ തുടങ്ങിയ ഏജൻസികളും സഹകരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...