കൊച്ചിയിൽ ത്രീ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന : മൂന്ന് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കോണത്തറയിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ നിന്ന് 17 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കൊച്ചി ഡാൻസാഫ് യൂണിറ്റ് എസ്ഐ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. ഉനൈസ്, റോനിഷ്, അക്വിൻ എന്നിവരാണ് പിടിയിലായവർ. പിടിയിലായ മൂവരും നേരത്തെയും ലഹരി കേസുകളിൽ പ്രതികളായവരാണെന്നും ഇവർ ജയിലിൽ വെച്ചാണ് പരസ്പരം പരിചയപ്പെട്ടതെന്നും പോലീസ് അറിയിച്ചു. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഹോട്ടലിൽ മുറിയെടുത്ത് അവിടെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ നടന്നിരുന്നത്. പ്രതികളെ നിലവിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ ലഹരി ഇടപാടുകാരെ കണ്ടെത്തുന്നതിനായി ഇവരെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...