പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ അധ്യാപകർക്കെതിരെ കുടുംബം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ അധ്യാപകർക്കെതിരെ കുടുംബം. അധ്യാപിക അനാവശ്യമായി അപമാനിച്ചതായും, സ്കൂൾ മാറാൻ ടിസി ആവശ്യപെട്ടപ്പോൾ നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കുടുംബം ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിലും പരാതി നൽകി. പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ 14 കാരന്റ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. മെയ് രണ്ടിനാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കുട്ടിയെ മറ്റു കുട്ടികൾക്ക് മുന്നിൽ വെച്ച് അധ്യാപിക അപമാനിച്ചിരുന്നതായും.

അധ്യാപകരുടെ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയെ തോൽപ്പിക്കുമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു. ‘ഇയ്യ് എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ ഞങ്ങൾ തോൽപ്പിക്കും എന്ന് അവനോട് ടീച്ചർ പറഞ്ഞു. വേറെ സ്കൂളിൽ പോവാത്ത രീതിയിൽ ആക്കും. റെഡ് മാർക്ക് ചെയ്യു’മെന്ന് പറഞ്ഞതായും അദ്ദേ​ഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്...