ലഹരി വിതരണം : 250 പ്രശ്‌നസാധ്യതാ സ്‌കൂളുകളുടെ പരിസരത്തു വാഹന പെട്രോളിങ് തുടങ്ങിയതായി എക്‌സൈസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 250 പ്രശ്‌നസാധ്യതാ സ്‌കൂളുകളുടെ പരിസരത്തു വാഹന പെട്രോളിങ് തുടങ്ങിയതായി എക്‌സൈസ് കമ്മിഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ അറിയിച്ചു. ലഹരിവില്‍പനക്കാര്‍ നോട്ടമിട്ടതായി എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്ത സ്‌കൂളുകള്‍ക്ക് മുന്നിലാണ് പെട്രോളിങ് ശക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ മയക്കു മരുന്ന് വില്‍പന ശക്തമായ സാഹചര്യത്തിലാണിത്. പലയിടത്തും കേസുകളെടുത്തു. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കും.

സ്‌കൂളുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടി നടത്തും. നിലവില്‍ ഏഴായിരത്തോളം സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരം അറിയിക്കാന്‍ മടിക്കുന്ന അദ്ധ്യാപകരുടെ മനോഭാവം മാറ്റും. ഇവര്‍ക്കു ധൈര്യം നല്‍കും. കുടുംബത്തിലുള്ളവരുടെ ലഹരി ഉപയോഗം കുട്ടികളെ വഴിതെറ്റിക്കും. ലഹരിമരുന്നു കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയവരെയും സ്ഥിരം കടത്തുകാരെയും പിടിക്കാന്‍ പ്രത്യേക പരിശ്രമം നടത്തും.

സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാവുന്ന നിയമം പ്രയോഗിച്ചു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ശുപാര്‍ശ ചീഫ് സെക്രട്ടറിതല സമിതിക്കു വിട്ടുകഴിഞ്ഞു. സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്‌ട്‌സ് ആക്‌ട് (കോട്പ) കേസുകളില്‍ പിടിയിലാകുന്നവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.

ഈ നിയമം ലംഘിച്ചു പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ പൂട്ടിക്കാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനുമുള്ള ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. ലഹരിമരുന്ന്, കുട്ടികള്‍ക്കു വില്‍ക്കാനുദ്ദേശിച്ചുള്ളതാണെന്നു ബോധ്യപ്പെട്ടാല്‍ ബാലനീതി നിയമം പ്രയോഗിക്കാന്‍ എക്‌സൈസിന് അധികാരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലഹരിമരുന്നു പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ ലഹരിസംഘം പെണ്‍കുട്ടികളെ കാരിയര്‍മാരാക്കുന്ന പ്രവണത വര്‍ധിക്കുന്നുണ്ട്. ഇതിനു പരിഹാരമായി വനിതാ ഉദ്യോഗസ്ഥരെ കൂടുതലായി പരിശോധനയ്ക്കു രംഗത്തിറക്കും.

മക്കള്‍ ലഹരി ഉപയോഗിക്കുന്നതു തിരിച്ചറിയാനും റിപ്പോര്‍ട്ട് ചെയ്യാനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക കൗണ്‍സലിങ് നല്‍കും. സിനിമാ മേഖലയിലും മയക്കു മരുന്ന് ഉപയോഗം കൂടിവരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. കുടുംബത്തില്‍ മദ്യപിക്കുന്നവരുണ്ടെങ്കില്‍ കുട്ടികള്‍ ലഹരിയുടെ വഴിയിലേക്കു തിരിയാന്‍ സാധ്യതയേറെയാണ്. കുട്ടികളെ ലഹരിയില്‍നിന്നു രക്ഷിക്കാനുള്ള ശ്രമം കുടുംബത്തില്‍നിന്നു തുടങ്ങണം. 2021 ല്‍ 5700 ടണ്‍ ലഹരിവസ്തുക്കള്‍ പിടികൂടിയപ്പോഴാണു കേരളത്തിലേക്കെത്തുന്ന ലഹരിയുടെ തീവ്രതയില്‍ എക്‌സൈസിനു ഞെട്ടലുണ്ടായത്. ഇതേത്തുടര്‍ന്നാണു ലഹരിക്കെതിരെയുള്ള വിപുലമായ പ്രചാരണ പരിപാടി സര്‍ക്കാര്‍ ആലോചിച്ചതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...