സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം ഗൗരവമായി കൈകാര്യം ചെയ്യപ്പെടേണ്ടത് : ഡോ. ബിജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സിനിമ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിക്കാനും വഴിതെറ്റിക്കാനും സാധിക്കുന്ന മാധ്യമമാണ് അതിനാല്‍ ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം ഏറെ ഗൗരവമായി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് പ്രശസ്ത സംവിധായകനും ആയുഷ് ഹോമിയോ- ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. ഡി. ബിജു കുമാര്‍ പറഞ്ഞു. ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ‘യുവതലമുറയും മയക്കുമരുന്നും’ എന്ന വിഷയത്തില്‍ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ബിജു. ചില സിനിമകളില്‍ ലഹരി ഉപയോഗത്തെ ഹീറോയിക് ആയി കാണിച്ച് കൈയടി വാങ്ങുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സമൂഹത്തില്‍ ഇത് ഏറെ അപകടകരമാണ്. 20-ാം നൂറ്റാണ്ടിന്റെ കല ആയി അറിയപ്പെടുന്ന സിനിമ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധമാവുക, ദൂഷ്യമായ ആശയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യക്ഷത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്ന് തോന്നുന്ന ചില താരങ്ങളുടെ അഭിമുഖങ്ങള്‍ക്ക് പ്രചാരമേറുന്നതും ഇവരുടെ ഇന്റര്‍വ്യൂകള്‍ക്കായി മാധ്യമങ്ങള്‍ മത്സരിക്കുന്നതും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെറ്റുകളിലും മറ്റും ഷാഡോ പോലീസിനെ നിയമിച്ചതോടെ മേഖലയില്‍ മയക്കുമരുന്ന് കടത്ത് കുറയുന്നുണ്ട്. ലഹരി ഉപയോഗത്തിന് തടയിടുന്നതിന് ബോധവത്കരണം മാത്രമാണ് പോംവഴിയെന്നും യഥാര്‍ത്ഥ ഹീറോയിസം എന്നാല്‍ മനുഷ്യന് പ്രയോജനപ്പെടുന്ന സേവനം ലഭിക്കുന്ന വിധത്തില്‍ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറയില്‍ ഇന്ന് മദ്യത്തേക്കാള്‍ ഉപരിയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മയക്കുമരുന്നുകളുടെ ഉപയോഗമാണെന്ന് സെമിനാര്‍ അവതരിപ്പിച്ചു കൊണ്ട് കലഞ്ഞൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി.സി. സംഗീത പറഞ്ഞു. സമൂഹത്തില്‍ മദ്യം കൊണ്ടുണ്ടായിട്ടുള്ള വിപത്തുകളിലും ഏറെ അധികമാണ് മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാകുന്നത്. അടുത്തിടെ നടന്ന ഡോ.വന്ദന ദാസിന്റെ കൊലപാതകം ഇതിന് ഉദാഹരണമാണ്. മയക്കുമരുന്നിനെ കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നങ്ങളെകുറിച്ചും വരും തലമുറ ബോധവാന്മാരായിരിക്കണം. കുട്ടികള്‍ ലഹരിക്ക് അടിപ്പെടാനുള്ള പ്രധാനകാരണം വിവേചനബുദ്ധി പൂര്‍ണമായും വികസിക്കാത്തതിനാലാണ്. കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട് അവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് മനസിലാക്കാം. മാറുന്ന സാമൂഹിക ചുറ്റുപാടുകളും കുടുംബാന്തരീക്ഷവും കലാ-കായികപരമായ മറ്റ് താല്‍പര്യങ്ങള്‍ ഇല്ലാത്തതും മടുപ്പേറിയ ജീവിതശൈലിയും കുട്ടികളില്‍ ലഹരി ഉപയോഗം കൂടാന്‍ കാരണമാവുന്നുണ്ട്. ചില ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പലതരം മയക്കുമരുന്നുകളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും ഇവ ഉപയോഗിക്കുന്ന ആളുകളെ പ്രത്യേകിച്ച് കുട്ടികളെ എങ്ങനെ തിരിച്ചറിയാം എന്നും വേദനാസംഹാരികളും മറ്റ് മരുന്ന് ഉത്പന്നങ്ങളും ലഹരിക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചും അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. ലഹരിക്ക് അടിപെട്ട വ്യക്തിയെ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാം എന്നതിനെ കുറിച്ചും സെമിനാറില്‍ പ്രതിപാദിച്ചു.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്ഇഎസ്എ പ്രസിഡന്റ് എ. അയൂബ് ഖാന്‍, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീയ്ക്കല്‍, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...