ഹരിയാന : എഞ്ചിനീയറിംഗ് ബിരുദധാരിയായ 27 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഷോപ്പിംഗ് മാളിലെ പാർക്കിംഗിലുള്ള കാറിനുള്ളിൽ വെച്ചായിരുന്നു പീഡനം. ജോലിക്കായി അഭിമുഖം നടത്താനെന്ന വ്യാജേന യുവതിയെ വിളിച്ച് വരുത്തി മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. പെൺകുട്ടി ഓൺലൈനിൽ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതി തുഷാർ ശർമയുടെ ഫോൺ നമ്പർ ലഭിച്ചു. ഇയാളെ വിളിച്ചപ്പോൾ സഹാറ മാളിൽ ഒരു അഭിമുഖം നടത്തുന്നുണ്ടെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇന്റർവ്യൂവിനുള്ള രേഖകളുമായി പെൺകുട്ടി മാളിൽ എത്തി. തുഷാറിനെ മാളിന്‍റെ ഗേറ്റിൽ വെച്ച് കണ്ടുമുട്ടുകയും ഇയാൾ യുവതിയെ മാളിന്‍റെ ബേസ്മെന്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ബേസ്മെന്റിൽ വെച്ച് ലഹരി കലർത്തിയ വെള്ളം പെൺകുട്ടിക്ക് നൽകി. ഇത് കുടിച്ചയുടൻ പെൺകുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് കാറിനുള്ളിൽ തള്ളിയിട്ട് ബലമായി പീഡിപ്പിച്ചു. ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി കാറിൽ രക്ഷപെട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം തുഷാർ ശർമ്മക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാൾ മാനേജ്മെന്റിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ തേടിയ പോലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































