കൊച്ചിയിൽ ലഹരി മരുന്ന് വേട്ട ; മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. മൂന്ന് പേർ പിടിയിലായി. കാസർ ഗോഡ് സ്വദേശി അജ്മൽ, സമീർ, ആര്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മിഷണറേറ്റ് നടപ്പിലാക്കിയ “യോദ്ധാ” എന്ന രഹസ്യ വാട്ട്സ്ആപ്പിൽ കമ്മിഷണർ നാഗരാജു ഐപിഎസിന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം സെൻട്രൽ പോലീസും ചേർന്ന് സൗത്ത് നെറ്റേപ്പാടം റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.

ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയും ,1.280 കിലോ ഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും പിടികൂടി. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരി മരുന്ന് എത്തിച്ചത്. നഗരം കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണികളാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...