ഉമ്മൻ ചാണ്ടി കയ്യൊഴിഞ്ഞു ; നേമത്ത് മത്സര സന്നദ്ധനായി കെ പി സി സി സെക്രട്ടറി വിജയൻ തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉമ്മൻ ചാണ്ടി കയ്യൊഴിഞ്ഞ നേമത്ത് മത്സര സന്നദ്ധനായി കെ പി സി സി സെക്രട്ടറി വിജയൻ തോമസ്. നേമത്ത് ജയം ഉറപ്പാണ്. മറ്റാരെങ്കിലും നേമത്തിനായി അവകാശവാദം ഉന്നയിച്ചാൽ മത്സരിക്കാനില്ലെന്നും വിജയൻ തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. ആഞ്ഞുപിടിച്ചാൽ നേമത്ത് ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. നേമമായി മാറും മുമ്പ് പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലമായിരുന്നെന്നതും ഇവിടെ തുടർച്ചയായി കോൺഗ്രസിലെ ബി വിജയകുമാർ ജയിച്ചതും കോൺഗ്രസുകാരുടെ സ്വപ്നങ്ങളിൽ ഈയിടെ കടന്നു വരുന്നുണ്ട്.

നേമം മണ്ഡലത്തിൽ ബിജെപി ജയിച്ചത് ഹിന്ദു വോട്ടുകൾ പരമാവധി സമാഹരിച്ചതിനാലാണെന്ന് വിലയിരുത്തുന്ന ചില കോൺഗ്രസ് നേതാക്കളുണ്ട്. അത്തരം പ്രചരണങ്ങളിലൊന്നും വിജയൻ തോമസിന് വിശ്വാസമില്ല
സുരക്ഷിതമണ്ഡലമെന്ന നിലയിൽ മുമ്പ് കെ കരുണാകരൻ മത്സരിക്കുകയും ജയിക്കുകയും ചെയ്തതാണ് പഴയ നേമം മണ്ഡലം. ഇവിടെ കഴിഞ്ഞ തവണ എൽ ജെ ഡി യിലെ വി സുരേന്ദ്രൻ പിള്ളയായിരുന്നു സ്ഥാനാർത്ഥി. സുരേന്ദ്രൻ പിള്ളക്ക് 13000 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഇക്കുറി മണ്ഡലം ഘടകകക്ഷികൾക്ക് നൽകാതെ കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...