സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ബജറ്റില്‍ എന്തുണ്ടാകും : കേന്ദ്ര പൊതു ബജറ്റ് നാളെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര പൊതു ബജറ്റ് നാളെ. കർഷക സമരത്തിനും കോവിഡ് പ്രതിസന്ധിക്കുമിടയിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രണ്ടാം മോദി സര്‍ക്കാറിന്‍റെ മൂന്നാമത്തെ പൊതു ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. തൊഴിലില്ലായ്മയും ജിഡിപിയിലെ ഇടിവും മറികടക്കാൻ സഹായിക്കുന്ന പദ്ധതികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

പൊതുജനങ്ങളുടെ ചെലവഴിക്കൽ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും. കാര്‍ഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ കര്‍ഷകരെ തണുപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും നടത്തിയേക്കും. എയിംസ് കേന്ദ്രമടക്കം നിരവധി പദ്ധതികള്‍ കേരളവും പ്രതീക്ഷിക്കുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റവതരിപ്പിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് ബജറ്റിന്‍റെ ഡിജിറ്റല്‍ കോപ്പിയാണ് ലഭ്യമാക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...