ഡൽഹിയിൽ 1.55 കോടിയുടെ മയക്കുമരുന്ന് വേട്ട

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ വ്യാപകപരിശോധനയിലൂടെ ഡൽഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപയുടെ മയക്കുമരുന്ന്. അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റിനെ തകർക്കാനും വ്യാപാരകണ്ണിയിലെ രണ്ട് പ്രധാനികളെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി പോലീസുദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. 30 ലക്ഷം രൂപ വിലവരുന്ന 1.5 കിലോഗ്രാം അൽപ്രേസൊലാം ഗുളികകളും 1.25 കോടി രൂപ വിലമതിക്കുന്ന 606 ഗ്രാം ഹെറോയിനുമാണ് പിടികൂടിയത്. അമിതമായ ഉത്കണ്ഠയുണ്ടാവുക, കാരണമില്ലാതെ പരിഭ്രമിക്കുക, വിഷാദരോഗവും അതേതുടർന്നുണ്ടാകുന്ന ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് അൽപ്രേസൊലാം.

നിരന്തരമായ ഉപയോഗം ഈ മരുന്നിന് അടിമയാകാനുള്ള കാരണമായി തീരാം. ഗാസിപുരിലെ ഹരിജൻ ബസ്തിയ്ക്ക് സമീപം മയക്കുമരുന്ന് എത്തിക്കുമെന്ന വിവരത്തെ തുടർന്നാണ് ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തിയത്. ഉത്തർപ്രദേശിലെ ഫരീദാബാദ് സ്വദേശികളായ മഹേന്ദ്രപാൽ, നാഥു ഖാൻ എന്നിവരെ ഇവിടെ നിന്ന് അന്വേഷണസംഘം പിടികൂടി. ഹെറോയിൻ നിർമ്മാതാക്കൾക്ക് അൽപ്രേസൊലാം വിതരണം ചെയ്തിരുന്ന മഹേന്ദ്രപാൽ പിന്നീട് മയക്കുമരുന്ന് വിതരണശൃഖലയിൽ കണ്ണിയാകുകയായിരുന്നു. നേരത്തെ മൂന്ന് കേസുകളിൽ അറസ്റ്റിലായയാളാണ് നാഥു ഖാൻ. നാഥു ഖാന്റെ സഹോദരന് ഒപിയം കൃഷിയ്ക്കുള്ള ലൈസൻസുണ്ട്.

ഇതിന്റെ മറവിലായിരുന്നു ഹെറോയിൻ നിർമ്മാണം. ഉത്തർപ്രദേശിനും ഡൽഹിയ്ക്കും ഇടയിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. നേരത്തെ നൈജീരിയൻ പൗരർ ഉൾപ്പെട്ടിരുന്ന മയക്കുമരുന്ന് വ്യാപാര സംഘത്തെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് 3.63 ലക്ഷം രൂപയും മൊബൈൽ ഫോണുകളും എടിഎം കാർഡുകളും പാൻ കാർഡുകളും പാസ്-ചെക്ക് ബുക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...