നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസിന്റെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് മദ്യപന്റെ അഭ്യാസ പ്രകടനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് മധ്യവയസ്‌കൻ ഇരുപ്പുറപ്പിച്ചത് പിങ്ക് പോലീസിന്റെ വാഹനത്തിന് മുകളിൽ. നെയ്യാറ്റിൻകരയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിങ് സമീപത്ത് നിർത്തിയിട്ടിരുന്ന പിങ്ക് പോലീസിന്റെ വാഹനത്തിന് മുകളിലാണ് മദ്യപൻ അരമണിക്കൂറോളം കയറിയിരുന്ന് അഭ്യാസം നടത്തിയത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ ഇറക്കിവിടുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മദ്യപന്റെ അഭ്യാസപ്രകടനം. മദ്യലഹരിയിലായിരുന്ന ഇയാൾ ആദ്യം വാഹനത്തിൽ ചാരിനിൽക്കുകയും പിന്നീട് വാഹനത്തിൽ പുറത്തു കയറി ഇരിക്കുകയുമായിരുന്നു. ധാരാളം പേർ സംഭവം കണ്ടെങ്കിലും തടയാൻ ശ്രമിച്ചാൽ ഒരുപക്ഷെ അയാൾ തങ്ങൾക്ക് നേരെ വന്നേക്കാമെന്ന് ഭയന്ന് ആരും അതിന് മുതിർന്നില്ല.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ തിരികെ എത്തിയപ്പോഴാണ് മദ്യപനെ കാണുന്നതും, അയാളെ താഴെയിറക്കി വിട്ടതും. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മദ്യപനെ കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് നെയ്യാറ്റിൻകര പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...