ജെഎൻയു ക്യാംപസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം ; തട്ടിക്കൊണ്ടുപോകാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. ജെഎന്‍യു ക്യാംപസില്‍ കാറിലെത്തിയവര്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇവര്‍ മദ്യപിച്ചിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടികള്‍ കാമ്പസിനുള്ളില്‍ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. പുറത്തു നിന്ന് ആളുകള്‍ക്ക് വാഹനത്തില്‍ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി പെണ്‍കുട്ടികള്‍ നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ ആളുകള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വാഹനം നിര്‍ത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓടിക്കൂടി. മറ്റ് കുട്ടികളെ കാറിലെത്തിയവര്‍ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയതോടെ ഇവര്‍ കാര്‍ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. അതേസമയം, പരാതി ലഭിച്ചയുടന്‍ നിയമനടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...