ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ നഗ്നതാ പ്രദർശനം ; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് റെയിൽവേ പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പുറത്ത് വിട്ട് റെയിൽവേ പോലീസ്. യുവാവ് വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ യുവതി പിന്നിൽ നിന്നെടുത്ത ചിത്രമാണ് റെയിൽവേ പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. എടക്കാട് സ്റ്റേഷനിലാണ് യുവാവ് ഇറങ്ങിയിരിക്കുന്നത്.

ഇയാളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ റെയിൽവേ പോലീസിൽ അറിയിക്കണമെന്ന് റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു സംഭവം. വടകരയിൽ നിന്ന് ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണ് യുവാവിൽ നിന്നും ദുരനുഭവമുണ്ടായത്. വടകരയിൽ നിന്നും യുവതി കയറുമ്പോൾ കുറച്ച് സ്ത്രീകൾ മാത്രമായിരുന്നു കോച്ചിൽ ഉണ്ടായിരുന്നത്. ട്രെയിനിൽ കയറിയതിന് ശേഷം ഉറങ്ങിയ യുവതി തലശേരിയിൽ നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് മയക്കം വിടുന്നത്.

ഈ സമയം പാന്റ്‌സും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ കോച്ചിലുണ്ടായിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്ന് അറിയിച്ചെങ്കിലും ഇയാൾ മാറാൻ കൂട്ടാക്കിയിരുന്നില്ല. പിന്നാലെ യുവതിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ എടക്കാട് സ്‌റ്റേഷനിലിറങ്ങി യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...