കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി സ്വീകരിക്കാതെ കോന്നി പോലീസ്. കഴിഞ്ഞ ദിവസമാണ് കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കടന്നുപോകുന്ന നടപ്പാതയിലാണ് സംഘര്‍ഷവും അസഭ്യ വര്‍ഷവും നടക്കുന്നത്. സമീപത്തെ ബാറുകളില്‍ നിന്നും മദ്യപിച്ചിട്ട് ഇറങ്ങുന്ന ഇവര്‍ കോന്നി നഗരത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കാരണം ജനങ്ങള്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ്. നഗരത്തില്‍ മദ്യപശല്യം പതിവായതോടെ നാട്ടുകാര്‍ നിരവധി തവണ കോന്നി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും സംഘര്‍ഷമുണ്ടാക്കിയ ചിലരെ കോന്നി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുറച്ച് മണിക്കൂറുകള്‍ സ്റ്റേഷനില്‍ ഇരുത്തിയ ശേഷം പുറത്തിറങ്ങുന്ന ഇവര്‍ പഴയ രീതി തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഏറെ കാലങ്ങളായി ഇതാണ് കോന്നിയിലെ അവസ്ഥ. തിരക്കേറിയ റോഡിലേക്ക് മദ്യപാനികള്‍ പെട്ടെന്ന് എടുത്ത് ചാടുന്നതും വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്നുണ്ട്. രാത്രി ഏറെ വൈകിയും നടപ്പാതകളിലാണ് ബോധമില്ലാതെ അവര്‍ ഉറങ്ങുന്നത്. കോന്നി ചൈനാമുക്ക്, നാരായണപുരം ചന്ത, ചന്ത മൈതാനി എന്നീ ഭാഗങ്ങളിലാണ് മദ്യപാനികളുടെ ശല്യം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത്. രാത്രിയില്‍ നഗരത്തില്‍ പോലീസ് പരിശോധന ശക്തമാക്കണം എന്ന ആവശ്യവും ജനങ്ങളില്‍ നിന്നും ഉയരുന്നു. നഗരത്തില്‍ പോലീസ് രാത്രികാല പരിശോധനകള്‍ ശക്തമാക്കിയെങ്കില്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...