മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മാരിക്കൽ മണ്ഡലത്തിന് കീഴിലുള്ള ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ജൂലൈ 25 നാണ് സംഭവം നടന്നതെന്നും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ചികിത്സക്കായി മഹബൂബ് നഗറിലെ ഒരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. നായ കടിച്ചതിനെ തുടര്‍ന്ന് മക്തലിലെ സർക്കാർ ഹോസ്റ്റലിൽ നിന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയതായിരുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞ് കുട്ടിയുടെ അമ്മ ജോലിക്കായി പുറത്തേക്ക് പോയപ്പോഴാണ് സംഭവം. ഈ സമയത്താണ് ആടുകളെ മേയ്ക്കാൻ പോയ പിതാവ് മദ്യപിച്ച നിലയിൽ വീട്ടിലെത്തുന്നത്. പഠിക്കുകയായിരുന്ന പെൺകുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. “നന്നാ, എന്നെ ഒന്നും ചെയ്യരുത്” എന്ന് കുട്ടി കരഞ്ഞുപറഞ്ഞിട്ടും ഇയാൾ ഉപദ്രവം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തം വാർന്ന് നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. അവർ പെൺകുട്ടിയെ രക്ഷപ്പെടുത്തി അമ്മയെ വിവരമറിയിച്ചു. കുട്ടിയെ ആദ്യം സമീപത്തുള്ള ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയും നില വഷളായതിനെത്തുടർന്ന്, മാരിക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വിദഗ്ധ ചികിത്സക്കായി മഹബൂബ്‌നഗർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടെ പരാതിയെ തുടർന്ന് പോക്സോ പ്രകാരം പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് മാരിക്കൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാമു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അവധിക്കാലത്ത് ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശകവീസയുമായി യുഎഇ ; അബുദാബി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രഖ്യാപനം

0
അബുദാബി : ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം...

പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു

0
ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു....

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...

ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന് സമീപത്തെ വീടുകളിൽ വിള്ളൽ

0
കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന്...