പത്തനംതിട്ട : ഛത്തീസ്ഗഡിലെ ദുർഗ്ഗിൽ സമർപ്പിത ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി തികച്ചും അപലപനീയമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. മതപരവും സാമൂഹ്യവുമായ വേർതിരിവില്ലാതെ സേവനം നടത്തുന്ന നിരപരാധികളായ കന്യാസ്ത്രീകൾക്കെതിരെയുള്ള ഇത്തരം നടപടികൾ മൗലികാവകാശ ലംഘനവും ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതുമായ നടപടിയാണ്. രാജ്യത്തിൻ്റെ നിയമ സംവിധാനങ്ങൾ ഉറപ്പാക്കുന്ന നീതി നിർവ്വഹണം എല്ലാ പൗരന്മാർക്കും ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജാതിമത ഭേദമന്യേ എല്ലാവർക്കും നിയമ പരിരക്ഷ നല്കുകയും നിരപരാധികൾ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് ആവശ്യമാണ്. കന്യാ സ്ത്രീകൾക്ക് നിയമത്തിൻ്റെ പരിരക്ഷ ഉറപ്പാക്കി എത്രയും വേഗം അവരെ സ്വതന്ത്രരാക്കുകയും ന്യായം നടപ്പിലാക്കുകയും വേണം.
—-
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























