കോഴിക്കോട്ടെ ലഹരിവേട്ട ; ഒരു പ്രതി കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് ചേവായൂരിലും , പരിസരപ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള യുവാവിനെയാണ് പോലീസ് പൊക്കിയത്. മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ ശിഹാബുദീൻ. കെ.സി (24) ആണ് അറസ്റ്റിലായത്. ജൂലൈ 15 നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദീൻ 300 ഗ്രാം എം.ഡി എം.എ യുമായി കോഴിക്കോട് പിടിയിലായത്. തുടർന്ന് ബെംഗളൂരുവിലെ മയക്കുമരുന്ന് വിൽപനക്കാരനായ അങ്ങാടിപുറം സ്വദേശി മുഹമദ് ഹുസൈനെയും, ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെയും പിടികൂടിയിരുന്നു.

ഇപ്പോൾ പിടിയിലായ ശിഹാബുദീനാണ് ഇവരുടെ കാരിയറായി പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ബൈക്കിലാണ് ഇയാൾ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ട് വന്നിരുന്നത്. പിടിക്കപെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്ട്സ്ആപ്പ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുടുക്കി. ഡാൻസാഫ് സ്ക്വാഡിന്റെ രണ്ടര മാസത്തെ നീരീക്ഷണത്തിനൊടുവിലാണ് ശിഹാബുദീൻ വലയിലായത്. പോലീസ് പിടികൂടാതിരിക്കാൻ വീട്ടിൽ വരാതെ പലസ്ഥലങ്ങളായി മാറി മാറി താമസിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...