മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ക്രൂരമായി മർദിച്ചു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : വീടിന്‍റെ അടുത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാളെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിലായി. കൊല്ലം കൊട്ടിയത്താണ് സംഭവം. കൊട്ടിയം, ആദിച്ചനല്ലൂർ സനോജ് ഭവനിൽ സജുവിനെയാണ് (34) കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം പ്രതിഭാ ലൈബ്രറിക്ക് സമീപം സജുവിന്‍റെ വീടിനോട് ചേർന്ന് കൊട്ടിയം ഒറ്റപ്ലാമൂട് സ്വദേശിയായ ലാലുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലെത്തിയത്.

ലാലുവിന്‍റെ മുഖത്തും തലയോട്ടിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾക്ക് നേരെയുളള കൈയ്യേറ്റം, നരഹത്യാശ്രമം, അടിപിടി, അക്രമം, തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജു. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി...

എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

0
കൊച്ചി: സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്എഫ്ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...

ഗൂഗിള്‍ മാപ്പ് ചതിച്ചു ; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍

0
തൊടുപുഴ : ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി...