കൊച്ചി : പനമ്പിള്ളി നഗറിൽ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു. ഓയോ ഹോംസ് വഴി വീടു വാടകയ്ക്കെടുത്തു താമസിക്കുന്നവരാണു കഴിഞ്ഞ രാത്രി പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്. മദ്യപിച്ചു പരസ്പരമുണ്ടായ വക്കേറ്റത്തെത്തുടർന്നാണ് അക്രമം. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചട്ടിയും പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസുമായും വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. മൂന്നു കാറുകളാണു സംഘം നശിപ്പിച്ചത്.
പനമ്പിള്ളി നഗറിൽ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം ; വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു
RECENT NEWS
Advertisment