കിവീസിനെ വരിഞ്ഞ് മുറുക്കി ഇന്ത്യ ; വിജയലക്ഷ്യം 133 റണ്‍സ്

For full experience, Download our mobile application:
Get it on Google Play

ഓക്ലന്‍ഡ് : ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 132 റണ്‍സ് നേടി. ഓപ്പണിങ്ങില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സംഖ്യത്തെ തകര്‍ത്തത് ഷാര്‍ദുല്‍ ഠാക്കൂറാണ്. ഗപ്ടിലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. ഗപ്ടില്‍ മണ്‍റോ സംഖ്യം 48 റണ്‍സ് ഓപ്പണിങ്ങില്‍ കൂട്ടിച്ചേര്‍ത്തു. 33 മൂന്ന് റണ്‍സെടുത്ത് ഠാക്കൂറിന്റെ പന്തില്‍ കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

സ്‌കോര്‍ 68 ല്‍ നില്‍ക്കെ കിവീസിന്റെ കോളിങ് മണ്‍റോയും പുറത്തായി. 25 പന്തില്‍ 26 റണ്‍സെടുത്ത മണ്‍റോയെ ശിവം ദൂബെയാണ് പുറത്താക്കിയത്. കോഹ്‌ലിയാണ് ക്യാച്ചിലൂടെ താരത്തെ പുറത്താക്കുന്നത്. എന്നാല്‍ ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടമായി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് മൂന്ന് റണ്‍സിന് പുറത്തായത്. ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നീട് കെയ്ന്‍ വില്യംസണും പുറത്തായി 14 റണ്‍സ് മാത്രമാണ് താരം നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമില്‍ ആയിരുന്ന റോസ് ടെയ്‌ലര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 18 റണ്‍സെടുത്ത് താരം പുറത്തായി. പിന്നീട് കയറിയ സെയ്‌ഫേര്‍ട്ട് ഔട്ടാകാതെ 33 റണ്‍സ് നേടിയത് കിവീസിന് സ്‌കോര്‍ 132 ല്‍ എത്തിച്ചു. ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് നേടി. ഠാക്കൂര്‍, ബുംറ, ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...