മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കത്തിക്കുത്ത്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കത്തിക്കുത്ത്. മൂന്നു പേര്‍ക്ക് പരുക്ക്. നൂറോന്മാവ് ആനിക്കാട് അമ്പലത്തിന് സമീപം തേക്കട പുവേലില്‍ വീട്ടില്‍ ജയചന്ദ്രന്‍ (45), അയല്‍വാസിയും ബന്ധുവും സുഹൃത്തുമായ മുക്കാട്ട് മേപ്രത്ത് വീട്ടില്‍ ഉദയകുമാര്‍(48), തടസം പിടിക്കാന്‍ ചെന്ന ഇവരുടെ ബന്ധു കുന്നും പുറത്ത് കൊച്ചു തുണ്ടിയില്‍ വീട്ടില്‍ അനില്‍ കുമാര്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ ജയചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ജയചന്ദ്രന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ജയചന്ദ്രനും ഉദയനും മദ്യലഹരിയിലായിരുന്നു. വര്‍ത്തമാനം പറഞ്ഞിരുന്നതിനിടെ ഉദയകുമാറിന്റെ ഭാര്യയെ കളിയാക്കി ജയചന്ദ്രന്‍ സംസാരിച്ചതാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പറയുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം ചീത്തവിളിക്കുകയും അടിപിടിയുണ്ടാക്കുകയും ചെയ്തു.

പുല്ലരിയുന്ന വാക്കത്തി ഉപയോഗിച്ച്‌ പരസ്പരം വെട്ടി. ജയചന്ദ്രന്റെ നെറ്റിക്കും കഴുത്തിന് താഴെയും മുറിവുകള്‍ ഉണ്ടായി. ഉദയകുമാറിന്റെ പരിക്ക് ഗുരുതരമല്ല. പിടിച്ചു മാറ്റാന്‍ ചെന്ന അനില്‍കുമാറിന് നെറ്റിയില്‍ വാക്കത്തി കൊണ്ടുള്ള വെട്ടേറ്റു. ജയചന്ദ്രന്റെ പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഷ്യൻ സമുദ്ര മേഖലയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം ; ഇന്ത്യൻ പൗരൻ...

0
മോസ്കോ: റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...