പത്തനംതിട്ട നഗരത്തില്‍ അപകടഭീഷണിയായി തണല്‍ മരങ്ങളുടെ ഉണങ്ങിയ ശിഖരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളില്‍ തണല്‍ മരങ്ങളുടെ ഉണങ്ങിയ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് വാഹന യാത്രക്കാര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. മൈലപ്ര ഞുണ്ണുങ്കല്‍ പടി, ജനറല്‍ ആശുപത്രി റോഡ്‌, വെട്ടിപ്പുറം റോഡ്‌, എന്നിവടങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ തണല്‍ മരങ്ങള്‍ അപകടകരമായി മാറിയിട്ടുള്ളത്. വാകമരങ്ങളാണ് കൂടുതലും. ഈ മരങ്ങളുടെ ശിഖരങ്ങള്‍ ഉണങ്ങി ഒടിയുന്നത് പതിവായി മാറുകയാണ്. പല മരങ്ങളുടെയും ഉള്‍ഭാഗം പൊള്ളയായി മാറിയതിനാല്‍ ഇത് എപ്പോള്‍ ഒടിഞ്ഞു വീഴുമെന്നത് ആര്‍ക്കും പറയാനാകില്ല. പല മരങ്ങളുടെയും വേരുകള്‍ നഷ്ടപ്പെട്ട് അപകടാവസ്ഥയിലാണ്.

ഏറ്റവും കൂടുതല്‍ തിരക്കുള്ള റോഡുകളിലാണ്  അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍ക്കുന്നത്. വേനല്‍ക്കാലമായതിനാല്‍ നഗരത്തിലെത്തുന്നവര്‍ ഈ മരത്തിന്റെ തണലിലാണ് നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും. ജില്ലയില്‍ അപകടകരമായ മരങ്ങള്‍ മൂലം നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ ജീവന്‍ നഷ്ടമായതും നാശനഷ്ടങ്ങള്‍ സംഭവിച്ചതും അനവധിയാണ്. പലപ്പോഴും ദുരന്തം ഉണ്ടായശേഷം മാത്രമാണ് അധികൃതര്‍ ഈ കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുവാന്‍ ജില്ലാ ഭരണകൂടത്തിനോ ദുരന്ത നിവാരണ വിഭാഗത്തിനോ കഴിയുന്നില്ല എന്നതാണ് വാസ്തവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...