ഡ്രൈ ഐ ; കണ്ണിനെ ബാധിയ്ക്കുന്ന പ്രശ്‌നത്തിന് പരിഹാരം

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഡ്രൈ ഐ അതായത് കണ്ണിന് വരുന്ന വരള്‍ച്ച. നമ്മുടെ കണ്ണിലുണ്ടാകുന്ന ചൊറിച്ചിലും മണല്‍ത്തരികള്‍ വീണ തോന്നലുമുണ്ടാകുമ്പോള്‍ നാം ഏതെങ്കിലും ഐ ഡ്രോപ് വാങ്ങിയൊഴിയ്ക്കും. ഇത് നിര്‍ത്തിയാല്‍ വീണ്ടും ഇതുണ്ടാകും. ഇന്നത്തെ കാലത്ത് കുട്ടികളില്‍ മുതല്‍ പ്രായമായവരില്‍ വരെ ഇതുണ്ടാകുന്നു. കണ്ണുകൾ ആവശ്യത്തിന് കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ നേത്രരോഗമാണിത്. ഇത് രണ്ടു വിധത്തിലുണ്ടാകുന്നു. കണ്ണിലെ ലാക്രിമല്‍ ഗ്ലാന്റില്‍ നിന്നും കണ്ണുനീരുല്‍പാദിപ്പിച്ച് അത് നോര്‍മലായി പോകുന്നു. എന്നാല്‍ ചിലപ്പോള്‍ ഇതേ രീതിയില്‍ കണ്ണുനീര്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നില്ല. ഇതിന് അക്യൂട്ട് ഡെഫിഷ്യന്‍സി ഡ്രൈ ഐ എന്നാണ് പറയുന്നത്. കണ്ണുനീര്‍ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്‌നമാകും ഇതിന് കാരണം. പ്രത്യേകിച്ചും അല്‍പം പ്രായമാകുമ്പോള്‍. അടുത്തത് ഇവാപ്പറേറ്റീവ് ഡ്രൈ ഐ എന്നതാണ്.

അന്തരീക്ഷത്തിലേയ്ക്ക് കണ്ണുനീര്‍ ആവിയായി പോകുന്നു. ഇതിന് കാരണം നാം കണ്ണ് നോര്‍മലായി ചിമ്മാതിരിയ്ക്കുമ്പോഴാണ്. പ്രത്യേകിച്ച് സ്‌ക്രീനില്‍ നോക്കിക്കൊണ്ടിരിയ്ക്കുമ്പോള്‍. സ്‌ക്രീനില്‍ നോക്കുമ്പോള്‍ ഇത് മൊബൈല്‍ ആണെങ്കിലും ലാപ്‌ടോപ്പാണെങ്കിലും ടിവിയാണെങ്കിലും നാം അറിയാതെ തന്നെ കണ്ണ് ചിമ്മാന്‍ മറന്നു പോകും. കണ്ണ് ചിമ്മിത്തുറക്കുമ്പോള്‍ കണ്ണുനീര് സ്വാഭാവികമായി കണ്ണില്‍ പരന്ന് കണ്ണിന് സ്വാഭാവിക ഈര്‍പ്പമുണ്ടാകും. എന്നാല്‍ കണ്ണ് അടയ്ക്കാതിരിയ്ക്കുമ്പോള്‍ ഇതുണ്ടാകുന്നുമില്ല. ഇത് കണ്ണിന് വരള്‍ച്ചയുണ്ടാക്കുന്നു. കണ്ണുനീര്‍ കുറയുന്നു. ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നു. കണ്ണു ചിമ്മുന്നത് കുറയുമ്പോള്‍ ഡ്രൈ ഐ വരുന്നു. കണ്ണിന് ചെറിയ മഞ്ഞനിറം ഉണ്ടാകാം, കണ്ണില്‍ പൊടി പോയത് പോലെ അസ്വസ്ഥതയുണ്ടാകും, ചൊറിച്ചിലുണ്ടാകും, കണ്ണിലെ വശത്തായി ചുവപ്പുണ്ടാകും. കണ്ണിന് പൊതുവേ അസ്വസ്ഥതയുണ്ടാകും എന്നു പറയാം. കണ്ണിന്റെ പ്രശ്‌നം കണ്ടുപിടിയ്ക്കാനുള്ള ചില ടെസ്റ്റുകളുമുണ്ട്. ഒന്ന് ഷിമോസ് ടെസ്റ്റാണ്. ടിബിയുടി എന്ന ടെസ്റ്റുമുണ്ട്. ഇത് കണ്ണുനീര്‍ എത്ര പെട്ടെന്ന് ആവിയായിപ്പോകുന്നു എന്ന് അറിയാന്‍ കഴിയുന്ന ഒന്നാണ്. കൃത്യമായ ഇടവേളകളില്‍ കണ്ണ് ടെസ്റ്റ് ചെയ്ത് കൃത്യമായ പവറിലെ ഗ്ലാസ് ഉപയോഗിയ്ക്കുകയെന്നത് ഈ പ്രശ്‌നം വരാതിരിയ്ക്കാന്‍ പ്രധാനമാണ്. ഇതുപോലെ തന്നെ 20 20 20 റൂള്‍ പ്രധാനം. 20 മിനിറ്റ് സ്‌ക്രീന്‍ നോക്കിയാല്‍ 20 അടി ദുരത്തിലേക്കുള്ള വസ്തുവില്‍ വെച്ച് 20 തവണ കണ്ണ് അടച്ചുതുറക്കണം.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐ ഡ്രോപ്‌സ് ഉപയോഗിയ്ക്കാം. ഇതുപോലെ ആഴ്ചയില്‍ ഒരിക്കല്‍ ഇളനീര്‍ കുഴമ്പൊഴിയ്ക്കുന്നത് നല്ലതാണ്. നല്ല ശുദ്ധമായ അഞ്ജനം തേയ്ക്കുന്നത് നല്ലതാണ്. കറ്റാര്‍വാഴയുടെ ഒരു ഭാഗത്തെ തോല്‍ കളഞ്ഞ് മാംസളമായ ഭാഗം കണ്ണിന് മുകളില്‍ വെച്ച് അല്‍പനേരം കെട്ടി വെച്ച് ഇരിയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ 3 ഗ്ലാസ് വെള്ളത്തില്‍ ത്രിഫലചൂര്‍ണം അര ടീസ്പൂണ്‍ ചേര്‍ത്ത് തിളപ്പിച്ച് ഇത് അരിപ്പയില്‍ പഞ്ഞി വെച്ച് ഇത് രണ്ടുമൂന്ന് തവണ അരിച്ചെടുത്ത് ഈ വെള്ളം കൊണ്ട് കണ്ണു കഴുകാം. ഫ്രിഡ്ജിലെ വെള്ളം കണ്ണ് കഴുകാന്‍ ഉപയോഗിയ്ക്കരുത്. നല്ലതുപോലെ തിളപ്പിച്ച് ആറിയ വെള്ളം മാത്രം കണ്ണ് കഴുകാന്‍ ഉപയോഗിയ്ക്കുക. കണ്ണിലേക്ക് വല്ലാത്ത ശക്തിയില്‍ വെള്ളം ഒഴിയ്ക്കുന്നതും നല്ലതല്ല. ഇതുപോലെ വൈറ്റമിന്‍ എ കുറവുള്ളവര്‍ ക്യാരറ്റ് പോലെ വൈറ്റമിന്‍ എ സന്വുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...