പത്തനംതിട്ട നഗരത്തില്‍ ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട സെന്‍റ് പീറ്റെഴ്സ് ജംഗ്ഷനില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപം തീപിടുത്തം. ജെ.മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍ വശത്തായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കും ഉണക്ക പുല്ലുകള്‍ക്കും ആണ് തീ പിടിച്ചത്. ഉച്ചയോടെ ആയിരുന്നു സംഭവം. പത്തനംതിട്ടയില്‍ നിന്നും അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു. നാശനഷ്ടങ്ങള്‍ ഒന്നുമില്ല. നഗരത്തില്‍ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.

പല വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപവും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്തതും ഇത്തരം തീ പിടുത്തങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്. ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഉണ്ടാകുന്ന തീ പിടുത്തം വളരെ വേഗത്തില്‍ കെടുത്തുവാന്‍ സാധിച്ചില്ല എങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നതിനും കാരണമായി തീരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശൂരനാട് ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടം : കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

0
കൊല്ലം: കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്‍റെ കൂടുതൽ...

19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍

0
കോഴിക്കോട്: 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത്...

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....