കേന്ദ്ര പെന്‍ഷന്‍കാര്‍ പത്തനംതിട്ടയില്‍ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര പെൻഷൻകാർ പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തി. ഫോറം ഓഫ് സിവിൽ പെൻഷനേഴ്‌സ് അസ്സോസിയേഷൻസ് പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പെൻഷൻകാർ പ്രകടനം നടത്തിയത്. ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ നിന്നും ആരംഭിച്ച പ്രകടനം മോസ്ക് ജംഗ്ഷൻ ചുറ്റി സെൻട്രൽ ജംഗ്ഷൻ വഴി വൈ.എം.സി.എ ക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ ഐക്യദാർഢ്യ കൺവൻഷന്‍ എഫ്.സി.പി.എ കേരളയുടെ ജോയിന്റ് കൺവീനർ എൻ ഗുരുപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എസ് ശ്രീധരൻ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പു നിഷേധ നിയമം പിൻവലിക്കുക, പെൻഷൻ റീവാലിഡേഷൻ എന്ന കരിനിയമം പിൻവലിക്കുക, എട്ടാം ശമ്പളക്കമ്മീഷൻ പരിഗണനാവിഷയങ്ങളിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും നേതാക്കള്‍ പറഞ്ഞു. കൺവീനർ എം.ജി.എസ് കുറുപ്പ്, എസ് സുമതി, പി രാജീവ്, പി സദാനന്ദന്‍, കെ.എസ്.അജികുമാർ, അഡ്വ.ജേക്കബ് മാത്യു, എൻ ഉണ്ണിക്കൃഷ്ണൻ, പി.എം.ജി മേനോൻ, ഗോപിദാസ്, കെ.കെ ജഗദമ്മ, കെ.പി രവി തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...

ഓണത്തിന് ചെലവ് കൂടി ; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ...