Saturday, May 18, 2024 8:49 am

അടൂര്‍ ജനറല്‍ ആശുപത്രിക്ക്‌ സമീപത്തെ ഉണങ്ങിയ മരക്കൊമ്പ്‌ അപകടഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ജനറല്‍ ആശുപത്രിക്ക്‌ സമീപമുള്ള സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിലെ വലിയ മരത്തിലെ ഉണങ്ങിയ കൊമ്പ്‌ അപകട ഭീഷണി ഉയര്‍ത്തുന്നു. ഏറെ നാളായി ഇത്‌ ഉണങ്ങി നില്‍ക്കുകയാണ്‌. വേനല്‍മഴ ശക്‌തി പ്രാപിക്കുമ്പോള്‍ ഉണങ്ങിയ ചില്ല മഴയില്‍ കുതിര്‍ന്ന്‌ നിലംപൊത്താനുള്ള സാധ്യത ഏറെയാണ്‌. കാറ്റുണ്ടായാലും അത്‌ അപകടമാണ്‌. ഈ ഉണങ്ങിയ മരക്കൊമ്പിനടിയിലൂടെയാണ്‌ നൂറ്‌ കണക്കിന്‌ സ്വകാര്യ ബസുകള്‍ സ്‌റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്‌. കൂടാതെ നിരവധി യാത്രക്കാരും ഇതുവഴി നടന്ന്‌ പോകുന്നുണ്ട്‌. ബസിറങ്ങി ഇതുവഴിയാണ്‌ പലരും ജനറല്‍ ആശുപത്രിയിലേക്ക്‌ പോകുന്നത്‌. ഈ സമയം ഉണങ്ങിയ മരക്കൊമ്പ്‌വീണ്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ അപായം സംഭവിക്കാന്‍ സാധ്യതയുണ്ട്‌ . ഇതിനടുത്തായാണ്‌ നിരവധി മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍, മറ്റ്‌ വ്യാപാര സ്‌ഥാപനങ്ങള്‍ എന്നിവ സ്‌ഥിതി ചെയ്യുന്നത്‌. അതിനാല്‍ ഇവിടെ ഏതു നേരവും തിരക്കാണ്‌. മരക്കൊമ്പ്‌ കാല്‍നടയാത്രക്കാരന്റെയോ ബസിന്റെ മുകളിലേക്കോ വീണാല്‍ ദുരന്തം സംഭവിക്കാം. താലൂക്ക്‌ ദുരന്തനിവാരണ വിഭാഗമോ നഗരസഭയോ അഗ്നിശമന സേനയോ ഇടപെട്ട്‌ അടിയന്തിരമായി മരക്കൊമ്പ്‌ മുറിച്ച്‌ മാറ്റണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം : എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

0
കൽപറ്റ: മുട്ടിൽ മരംമുറിക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല...

ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും വിഭജിക്കാന്‍ ശ്രമിക്കുന്നു ; മോദി വിഷം ചീറ്റുന്നുവെന്ന് സിദ്ധരാമയ്യ

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദക്ഷിണേന്ത്യക്കാരെയും...

ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവാകുന്നു ; പിന്നാലെ എ.ഐ....

0
കർണാടക: ബെംഗളൂരു - മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന്...

നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് അപകടം ; എട്ട് പേർ മരിച്ചു

0
നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച്...