കുമ്പഴ – മൈലപ്ര റോഡില്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി മരങ്ങളുടെ ഉണങ്ങിയ ചില്ലകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – മൈലപ്ര റോഡരുകില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ നില്‍ക്കുന്ന മരങ്ങളുടെ ഉണങ്ങിയ ചില്ലകള്‍ സംസ്ഥാന പാതയിലേക്ക് ഒടിഞ്ഞ് വീഴുന്നത് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കുമ്പഴ വടക്ക് ഭാഗത്താണ് ഇത്തരത്തില്‍ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത്. കാലങ്ങളായി ഉണങ്ങി നില്‍ക്കുന്ന മരച്ചില്ലകള്‍ കാറ്റിലും മഴയിലും ഒടിഞ്ഞ് റോഡിലേക്ക് വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മരച്ചില്ലകള്‍ ഒടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് ഇത് ഏറ്റവും അപകടകരമാകുന്നത്.

മുകളില്‍ നിന്നും ഒടിഞ്ഞ് വീഴുന്ന കമ്പുകള്‍ അപ്രതീക്ഷിതമായിട്ടാവും വാഹന യാത്രക്കാരുടെ മുകളിലേക്ക് പതിക്കുക. റോഡില്‍ ഒടിഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍ ശ്രദ്ധയില്‍ പെടാതെ ഇതില്‍ വാഹനം കയറി അപകടം സംഭവിക്കാനും സാധ്യത കൂടുതലാണ്. നിരവധി സ്കൂള്‍ ബസുകള്‍ സഞ്ചരിക്കുന്ന പ്രധാന പാതയാണ് ഇത്. മഴക്കാലത്തിന് മുന്‍പ് തന്നെ അപകടകരമായ ഇത്തരം മരച്ചില്ലകള്‍ മുറിച്ച് മാറ്റേണ്ടതായിരുന്നു. മഹാഗണി അടക്കമുള്ള മരത്തിന്റെ ഉണങ്ങിയ കൊമ്പുകള്‍ റോഡിലേക്ക് ഒടിഞ്ഞ് വീഴുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പതിവാകുന്നുണ്ട്. എന്നിട്ടും അപകടം നടന്നാലെ നടപടിയെടുക്കു എന്ന വാശിയിലാണ് അധികൃതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

എഥനോൾ ബ്ലെൻഡിങ് ആശങ്കകൾ ശക്തമാകുന്നു; E20 പെട്രോളിലെ ഉയർന്ന ഈർപ്പവും ക്ലോറൈഡും വാഹനങ്ങളുടെ ആയുസ്സ്...

0
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ ഇ-20 പെട്രോളിൽ അപകടകരമായ അളവിൽ ക്ലോറൈഡും ഈർപ്പവും...