ഒലവക്കോട്: ഒലവക്കോട് എത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി ഒലവക്കോട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം. ഏതു നിമിഷവും മരം മുഴുവനുo നിലംപതിക്കാം. എംഇഎസ് സ്കൂള്‍, കോപ്പറേറ്റിവ് കോളേജ്, സര്‍ക്കാര്‍ എല്‍പി സ്കൂള്‍, കെഎസ്‌ഇബി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കടക്കമുള്ളവരില്‍ പലരും സെന്ററിൽ ബസിറങ്ങി പോസ്റ്റാഫീസിനു മുന്നിലുള്ള ഫുട് പാത്തിലൂടെയാണ് നടന്നു പോകുന്നത്.ഒരു ചെരുപ്പുകുത്തിയും ഈ മരച്ചുവട്ടില്‍ ഉണ്ടാവാറുണ്ട്. അപകടം സംഭവിച്ചാലേ അധികാരികളുടെ കണ്ണുതുറക്കുള്ളൂവെന്ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ചോദിക്കുന്നു. മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അപകടഭീഷണിയുമായി ഒലവക്കോട് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം ; മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍
RECENT NEWS
Advertisment