പിണറായി നരേന്ദ്ര മോഡിയുടെ സാക്ഷാല്‍ റസിഡന്റ് ഭരണാധികാരി : പി. മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി വിജയന്‍ നരേന്ദ്ര മോഡിയുടെ സാക്ഷാല്‍ റസിഡന്റ്  ഭരണാധികാരിയാണെന്ന് കെ.പി.സി.സി അംഗം പി. മോഹന്‍രാജ് പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ  ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോഡിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ താന്‍ ഉള്ളപ്പോള്‍ മറ്റൊരു റസിഡന്റ്  ഭരണം വേണ്ടാ എന്നാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറോട് പറയുന്നത്. മോഡിയുടെ  തീരുമാനങ്ങള്‍  താന്‍ നടപ്പിലാക്കിക്കൊള്ളാം എന്നാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറോട് പറയുന്നതെന്നും മോഹന്‍രാജ് ആരോപിച്ചു. വിലക്കയറ്റം രൂക്ഷമായി നില്‍ക്കുമ്പോള്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാതെ അധിക നികുതി ഏര്‍പ്പെടുത്തി പൊതുസമൂഹത്തെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ത്രിതല പഞ്ചായത്ത് വോട്ടര്‍ പട്ടികയുടെ പണം കൊടുക്കാന്‍ ഇല്ലാത്തവരാണ് കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ്  റെനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സിസി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. റോഷന്‍ നായര്‍, സിന്ധു അനില്‍, ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മുന്‍സിപ്പല്‍ ചെയ്ര്‍പേഴ്സണ്‍ റോസിലിന്‍  സന്തോഷ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സജി അലക്സാണ്ടര്‍, ടി.കെ പുഷ്പന്‍, രജനി പ്രദീപ്, സജി. കെ. സൈമണ്‍, സലിം. പി. ചാക്കോ, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അന്‍സര്‍ മുഹമ്മദ്, കെ. ആര്‍ അരവിന്ദാക്ഷന്‍നായര്‍, ഏബല്‍ മാത്യു, പി.കെ ഇക്ബാല്‍, എ. ഫറൂക്, സല്‍മ സാബു, അഖില്‍ അഴൂര്‍, കെ. ആര്‍. അജയകുമാര്‍, സുധീര്‍ വെട്ടിപ്പുറം, ജി. ആര്‍ ബാലചന്ദ്രന്‍, റജി പാറപ്പാട്ട്, എ. അഷറഫ്, അജിത് മണ്ണില്‍, സലിം മീരാപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...